മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ആലപ്പുഴയില്‍

author-image
neenu thodupuzha
Updated On
New Update

ആലപ്പുഴ: മുരുഗപ്പ ഗ്രൂപ്പിന്റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ആലപ്പുഴയില്‍ എത്തി. ഒറ്റ ചാര്‍ജില്‍ 197 കി.മീ (സാധാരണ റേഞ്ച് 160 കി.മീ) എന്ന ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫൈഡ് റേഞ്ചും ശക്തമായ മോട്ടോറുമായാണ് ഇത് എത്തുന്നത്.

Advertisment

publive-image

മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ടോര്‍ക്കായ 60 എന്‍.എം, മള്‍ട്ടി ഡ്രൈവ് മോഡുകളും, പാര്‍ക്ക് അസിസ്റ്റ് മോഡും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ സീറ്റിംഗ്, ലഗേജിനുള്ള ബൂട്ട് സ്‌പേസ് എന്നിവയും ലഭ്യമാക്കിയിരിക്കുന്നു.

3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റി കൂടാതെ, 24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 2 വര്‍ഷത്തെ വിപുലീകൃത വാറന്റി ഓപ്ഷന്‍, 3 വര്‍ഷത്തെ എഎംസി ഓപ്ഷന്‍ എന്നിവയും നല്‍കുന്നു.

അടിസ്ഥാന വേരിയന്റിന് 3.02 ലക്ഷം (എക്‌സ്-ഷോറൂം വില സബ്‌സിഡിയ്ക്ക് ശേഷം) രൂപയാണ് പ്രാരംഭ വില. വലിയ ബാറ്ററിയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള വേരിയന്റിന് 3.45 ലക്ഷമാണ് വില.

Advertisment