New Update
കട്ടപ്പന: മദ്യലഹരിയില്‍ വാക്കത്തിയുമായെത്തി വീട്ടമ്മയേയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
Advertisment
കാഞ്ചിയാര്‍ പള്ളിക്കവല വാലയില്‍ സുനീഷ് ജോസ് (42), സഹോദരന്‍ സുബിന്‍ ജോസ് (35) എന്നിവരാണ് അറസ്റ്റിലായത്.
രാത്രി സുനീഷും സുബിനും സാലിയുടെ വീടിനു സമീപമെത്തി ഏലച്ചെടികള്‍ വെട്ടിനശിപ്പിക്കാന്‍ തുടങ്ങിയതോടെ സാലി അതിനെ എതിര്‍ത്തു.
അതോടെ വാക്കത്തിയുമായി വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ ഇവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സാലിയെയും ഭര്‍ത്താവ് ബാബുവിനെയും മര്‍ദിച്ചെന്നുമാണ് കേസ്.
ഇതിനുശേഷം മടങ്ങിയ ഇവര്‍ മറ്റു മൂന്ന് പേരെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുവന്ന് വീണ്ടും കൈയേറ്റം നടത്തി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.