വന്ദേ ഭാരത്: റഷ്യയുമായി 52,000 കോടിയുടെ കരാര്‍

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍മാണത്തിനുള്ള 52,000 കോടിയുടെ കരാര്‍ റഷ്യന്‍ കമ്പനി ട്രാന്‍സ്മാഷ് ഹോള്‍ഡിങ് നേടി.

Advertisment

120 ട്രെയിനിന്റെ നിര്‍മാണം, വിതരണം, പരിപാലനം എന്നിവയ്ക്കായാണ് ഇന്ത്യയുടെ കരാറെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

publive-image

ഇത് മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കാന്‍ ട്രെയിനുകളുടെ നിര്‍മാണം ലാത്തൂരിലെ മറാത്ത്‌വാഡ റെയില്‍ കോച്ച് ഫാക്ടറിയിലാക്കും. ജൂണ്‍ ആദ്യവാരം കരാര്‍ ഒപ്പിടും. രാജ്യത്ത് വികസിപ്പിച്ച 400 ഭാരത് സെമി സ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്താനാണ് റെയില്‍വേ പദ്ധതിയിട്ടിരുന്നത്.

2019ല്‍ ഡല്‍ഹി-വാരണാസി റൂട്ടില്‍ തുടങ്ങിയ ആദ്യ വന്ദേഭാരത് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ചതാണ്. 2023-24 അവസാനത്തോടെ രാജ്യത്ത് 67 ട്രെയിന്‍ (1072 കോച്ച്) നിര്‍മിക്കുമെന്ന് പദ്ധതിയിട്ടു.

എന്നാല്‍, 2022-23ല്‍ 36 ട്രെയിന്‍ (576 കോച്ച്) നിര്‍മിക്കാന്‍ തീരുമാനിച്ച സ്ഥാനത്ത് എട്ടെണ്ണം (128 കോച്ച്) മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. തുടര്‍ന്നാണ് നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചതെന്ന് റെയില്‍വേ വിശദീകരിക്കുന്നു.

ജര്‍മന്‍, ഫ്രഞ്ച് കമ്പനികളും ഭെല്ലും (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) ലേലത്തില്‍ പങ്കെടുത്തെന്നും എന്നാല്‍, റെയില്‍ വികാസ് നിഗം ലിമിറ്റഡും റഷ്യന്‍ കമ്പനിയും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment