New Update
മെല്‍ബണ്‍: വ്യാജ അപേക്ഷകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍.
Advertisment
പഠനത്തിനു പകരം ജോലി ലക്ഷ്യമിട്ട് എത്തുന്നവര്‍ വര്‍ധിച്ചെന്നും സര്‍വകലാശാലകള്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ കുടിയേറ്റ വ്യവസ്ഥയേയും അന്താരാഷ്ട്ര വിദ്യാഭ്യാസ വിപണിയേയും വിഷയം ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് നടപടിയെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി വന്നിരുന്ന ഓസ്‌ട്രേലിയയില്‍ അഞ്ചോളം സര്‍വകലാശാലകളാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.