New Update
കൊച്ചി: സംസ്ഥാനത്തെ കൃഷിക്കും കര്‍ഷകര്‍ക്കും ഭീഷണിയായി വേനല്‍ച്ചൂടില്‍ വാടിത്തളര്‍ന്ന് കാര്‍ഷിക വിളകള്‍.
Advertisment
മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം 12.61 കോടിയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 634.77 ഹെക്ടറില്‍ കൃഷി നശിച്ചു. കുലച്ച 1,02,881 വാഴകളും കുലയ്ക്കാത്ത 36,956 വാഴകളും നശിച്ചു. നഷ്ടം 7.65 കോടിയാണ്.
234.15 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. നഷ്ടം 3.51 കോടിയാണ്. 14.21 ഹെക്ടര്‍ കവുങ്ങ്, 13.82 ഹെക്ടര്‍ കുരുമുളക്, 4.2 ഹെക്ടര്‍ പച്ചക്കറി, 2.2 ഹെക്ടര്‍ പൈനാപ്പിള്‍ കൃഷിയും നശിച്ചു. ഈ മേഖലകളില്‍ യഥാക്രമം 45.04, 49.95, 1.82, 1.32 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
തെങ്ങ്, ജാതി, മരച്ചീനി തുടങ്ങിയ വിളകളെയും ചൂട് ബാധിച്ചു. പാലക്കാട്, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം.