New Update
ന്യൂഡല്‍ഹി: കൊറിയില്‍ നിന്നുള്ള വനിതാ ബ്ലോഗറെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുവാവ് ഉപദ്രവിക്കുന്ന വീഡിയോ ബ്ലോഗര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.
Advertisment
രാജസ്ഥാനിലെ ജോഥപൂരിലാണ് പ്രതി അറസ്റ്റിലായത്. യുവതിയെ യുവാവ് പിന്തുടരുന്നതും ഇയാള്‍ക്ക് പോകാന്‍ സ്‌റ്റെപ്പില്‍ ഒതുങ്ങിനിന്ന യുവതിയെ ഇയാള്‍ കയറി പിടിക്കുന്നതും കാണാം.
ഭയന്നുപോയ യുവതി ബഹളം വയ്ക്കുകയും രക്ഷപ്പെടുകയുമായിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
യുവാവിന്റെ നടപടി അങ്ങേയറ്റം നാണക്കേടാണെന്നും ഇത്തരം ആളുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും വീഡിയോ പങ്കുവച്ചിരുന്നു.