ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; പതിനാറുകാരന്‍ 46കാരനെ അടിച്ചുകൊന്നു

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചയാളെ പതിനാറുകാരന്‍ അടിച്ചുകൊന്നു. ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് 46കാരന്‍ കൊല്ലപ്പെട്ടത്.

Advertisment

publive-image

സംഭവത്തില്‍ പതിനാറുകാരനെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ ശംഭു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.

ഏപ്രില്‍ 14ന് ചെങ്കോട്ടയുടെ പിന്‍വശത്തെ ഫുട്പാത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സമീപവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment