വര്‍ക്കല: പാളയംകുന്ന് പോസ്റ്റ് ഓഫീസില്‍നിന്ന് തിരിമറിയിലൂടെ 12,35,404 രൂപ തട്ടിയെടുത്ത കേസില്‍ സബ് പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍.
പാളയംകുന്ന് സബ് പോസ്റ്റ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന കൊല്ലം കുറുമണ്ണ തൃക്കോവില്‍വട്ടം മുഖത്തല ആദര്‍ശ് നിവാസില്‍ ആദര്‍ശാ(30)ണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
2022 ഏപ്രില്‍ മുതല്‍ നവംബര്‍ 15 വരെ കാലയളവിലായിരുന്നു തട്ടിപ്പ്. പോസ്‌റ്റോഫീസില്‍ ഓപ്പണിങ് ബാലന്‍സുണ്ടായിരുന്ന തുകയും കസ്റ്റമേഴ്‌സ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അടച്ച തുകയും വര്‍ക്കല പോസ്‌റ്റോഫീസില്‍നിന്ന് ലഭിച്ച തുടയുമടക്കം 12,35,404 രൂപയാണ് ഇയാള്‍ തിരിമറി നടത്തിയത്.
ആറ്റിങ്ങല്‍ സബ് ഡിവിഷന്‍ പോസ്റ്റ് മാസ്റ്റര്‍ നല്‍കിയ പരാതിയിലാണ് വയനാട് ജില്ലയിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കൊല്ലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.