New Update
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു തീപിടിച്ചു ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സിങ്പുര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തായിരുന്നു അപകടം.
Advertisment
ബിഹാര്‍ മുസാഫര്‍പുര്‍ സ്വദേശിയായ ലോക്കോ പൈലറ്റായ രാജേഷ് പ്രസാദാണ് മരിച്ചത്. ബിലാസ്പുരില്‍നിന്ന് കല്‍ക്കരിയുമായി വന്ന ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന കട്‌നിയിലേക്കുള്ള ചരക്ക് ട്രെയിനിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇതിലും കല്‍ക്കരിയായിരുന്നു.
എന്‍ജിന്‍ പൂര്‍ണമായും കത്തി. സിഗ്നല്‍ നല്‍കിയതിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.