സ്വകാര്യ ബസില്‍ ബ്രെഡ് കവറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

author-image
neenu thodupuzha
New Update

പത്തനംതിട്ട: ബംഗളുരുവില്‍ നിന്നും സ്വകാര്യ ബസില്‍ ബ്രെഡ് കവറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 9.61 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.

Advertisment

മൈലപ്ര സത്യഭവന്‍ വീട്ടില്‍ മിഥുന്‍ രാജീവി(24)നെയാണ് ഡാന്‍സാഫ് ടീമിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തില്‍ ഇന്നലെ രാവിലെ മൈലപ്രയില്‍ വച്ച് പിടികൂടിയത്. പ്രതിയുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

publive-image

ബംഗളുരുവില്‍ നിന്നും ആഴ്ച്ചതോറും ഇയാളും സംഘവും എം.ഡി.എം.എ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് നടപടി. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും, ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും സംയുക്തമായിട്ടാണ് നീക്കം നടത്തിയത്.

കവറിനുള്ളില്‍ ബ്രെഡ് മുറിച്ചുമാറ്റിയശേഷമാണ് എം.ഡി.എം.എ പായ്ക്കറ്റ് കടത്തിക്കൊണ്ടുവന്നത്. പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിവന്നതെന്ന് യുവാവ് പോലീസിനെ അറിയിച്ചു.

അവധിക്കാലങ്ങളില്‍ കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന കുട്ടികള്‍ക്കായിരുന്നു കൊടുത്തിരുന്നത്. ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മിഥുനും സംഘവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Advertisment