മൂലമറ്റം: ലഹരി പാര്‍ട്ടി നടത്താനായി എത്തിച്ച മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പ് പിടികൂടി. സംഭവത്തില്‍ എറണാകുളം കണയന്നൂര്‍ കുരീക്കാട് പൂച്ചക്കുഴികവല വെട്ടിക്കാട്ടില്‍ വീട്ടില്‍ അര്‍ജുന്‍ മനോജ് (20), കുരീക്കാട് ചോറ്റാനിക്കര പൈങ്ങാലില്‍ വീട്ടില്‍ നവനീത് രമേശ് (19) എന്നിവരെ മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരുവരും വിദ്യാര്‍ഥികളാണ്.
/sathyam/media/post_attachments/u9RRDnmsrB1Syr9QUuXi.jpg)
ഇവരില്‍ നിന്നും 60 മില്ലി ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും ഇത് കടത്താന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടികൂടി. വാഗമണ്ണില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും ബൈക്കില്‍ ലഹരി വസ്തുക്കളുമായി എത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.