കസബയിലെ രണ്ട് കടകളിൽ മോഷണം; വ്യാപക പരിശോധന,  കണ്ണൂരിലേക്ക് കടന്ന പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പൊക്കി പോലീസ്

author-image
neenu thodupuzha
New Update

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ കടകളില്‍  മോഷണം നടത്തിയ യുവാവിനെ  അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ അബ്ബാസാ(40) ണ്  പിടിയിലായത്.  കഴിഞ്ഞ ദിവസം കസബയിലെ രണ്ട് കടകളിൽ മോഷണം നടന്നിരുന്നു.

Advertisment

മോഷണത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ  റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

publive-image

സിറ്റി ക്രൈം സ്ക്വാഡ് കഴിഞ്ഞ മൂന്ന് രാത്രികളിൽ തുടർച്ചയായി പരിശോധന നടത്തിയിരുന്നു.  സമാനമായ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയവരെ കുറ്റവാളികളെകുറിച്ച് അന്വേഷണം നടത്തുമ്പോഴാണ് അബാസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ചെമ്മങ്ങാട് പന്നിയങ്കര, നടക്കാവ്  സ്റ്റേഷനുകളിൽ കേസിലുൾപ്പെട്ട പ്രതിയായ അബ്ബാസിനെ സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത് കുമാർ, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത്, സീനിയർ സി.പി.ഒ.  സുധർമ്മൻ, വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment