ആലപ്പുഴ ജില്ലയില്‍ വൈറല്‍ പനിപടരുന്നു; ഒരാഴ്ചയ്ക്കിടെ ചികിത്സയ്ക്കെത്തിയത്  രണ്ടായിരത്തോളം പേര്‍

author-image
neenu thodupuzha
New Update

ആലപ്പുഴ: ജില്ലയില്‍ വൈറല്‍ പനിപടരുന്നു. നൂറുകണക്കിന് പേരാണ് വിവിധ ആശുപത്രികളില്‍
വൈറല്‍പ്പനി ബാധിച്ച് ചികിത്സ തേടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം പേര്‍ക്കാണ് ജില്ലയില്‍ വൈറല്‍പനി പിടികൂടിയത്.

Advertisment

ചൂടുകൂടിയ സാഹചര്യത്തില്‍ പനി ബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കേണ്ട സ്ഥിതിയാണ്. ചിലര്‍ക്ക് പനിയോടൊപ്പം വയറിന് പ്രശ്‌നവുമുണ്ടാകുന്നുണ്ട്. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കടപ്പ്, തലവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.

publive-image

പകര്‍ച്ചപ്പനി പ്രതിരോധ ശീലങ്ങള്‍ അതീവ ശ്രദ്ധയോടെ പാലിക്കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച മുന്‍കരുതലുകളും നിര്‍ദേശങ്ങളും വകുപ്പു പുറത്തുവിട്ടു. പൊതുസ്ഥലങ്ങളും ബസ്, ട്രെയിന്‍ യാത്രകളിലും മാസ്‌ക് ധരിക്കുക, ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയുപയോഗിച്ച് മൂടുക, ഇടയ്ക്കിടെ കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്ന ശീലം ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പു ഉപയോഗിച്ച് കഴുകുകയോ ചെയ്യുക, ഹസ്തദാനം ഒഴിവാക്കുക.

പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പുന്ന ശീലം ഒഴിവാക്കുക, ആള്‍കൂട്ടം ഒഴിവാക്കുക, വായു സഞ്ചാരം കുറഞ്ഞ തിരക്കുള്ള മുറികള്‍, ഹാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സമയം ചെലവിടാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക, പനി, ചുമ, തൊണ്ടവേദന, ചുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക. പ്രായമുള്ളവര്‍, കുട്ടികള്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ ഇരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. പനിയുള്ളപ്പോള്‍, മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക. പൊതുസ്ഥലങ്ങള്‍, സ്‌ക്കൂള്‍, കോളജ്, തൊഴില്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകരുത്.

നന്നായി വിശ്രമിക്കുക, എലിപ്പനി പോലെയുള്ളവയ്ക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതുകൊണ്ട് പനി, പേശി വേദന തുടങ്ങിയവയുണ്ടെങ്കില്‍ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ. അറിയിച്ചു.

Advertisment