New Update
അമ്പലപ്പുഴ: നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. ഒരാള്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം.
Advertisment
കൊച്ചിയില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോയ മിനി പാഴ്‌സല്‍ നിയന്ത്രണം തെറ്റി എതിരെ തടി കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ഭാഗത്തേക്ക് തടി ലോറി മറിഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു. 5.40ന് പാഴ്‌സല്‍ ലോറി റോഡില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു.
അമ്പലപ്പുഴ പോലീസിന്റെയും തകഴിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.