കോടതിയില്‍ ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് തർക്കം;  രണ്ടുപേര്‍ക്ക്  വെട്ടേറ്റ സംഭവത്തിൽ ഒരാള്‍ പിടിയില്‍

author-image
neenu thodupuzha
New Update

തിരുവല്ല: കോടതിയില്‍ ജാമ്യം നിന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓതറ മുള്ളിപ്പാറയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി.

Advertisment

മുള്ളിപ്പാറ ചരിവുകാലായില്‍ വീട്ടില്‍ രഞ്ജിത്താ(34)ണ് പിടിയിലായത്. മുള്ളിപ്പാറ കോളനിയില്‍ അരുണ്‍ ചന്ദ്രന്‍, സുനില്‍ നിവാസില്‍ സുനില്‍ ജോണ്‍ എന്നിവര്‍ക്ക് വെട്ടേറ്റ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.

publive-image

ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു  സംഭവം നടന്നത്. അരുണ്‍ ചന്ദ്രന്റെ സഹോദരന്‍ ബിജുവിന് വേണ്ടി ശ്രീകുമാര്‍ തിരുവല്ല കോടതിയില്‍ ജാമ്യം നിന്നിരുന്നു.   ബിജു കോടതിയില്‍ ഹാജരാകാതെ വന്നതോടെ ശ്രീകുമാറിന് കോടതി വാറണ്ട് അയച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

വെട്ടേറ്റ അരുണ്‍ ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുനില്‍ ജോണ്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. ഇനിയും മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisment