മണക്കാട് ചിറ്റൂരിൽ പുല്ല് ചെത്താന്‍ പോയ വീട്ടമ്മയ്ക്കും രക്ഷിക്കാന്‍ ശ്രമിച്ച ഭർത്താവിനും മറ്റുള്ളവർക്കും കടന്നല്‍ക്കുത്തേറ്റു 

author-image
neenu thodupuzha
New Update

തൊടുപുഴ: പുല്ല് ചെത്താന്‍ പോയ വീട്ടമ്മയ്ക്കും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ആറുപേര്‍ക്കും കടന്നലിന്റെ കുത്തേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് മണക്കാട് ചിറ്റൂരിലായിരുന്നു സംഭവം.

Advertisment

publive-image

സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ആടിന് പുല്ല് ചെത്താന്‍പോയ കാര്യേടത്ത് കൊണ്ടൂപ്പറമ്പില്‍ ഓമനയെയാണ് (52) ആദ്യം കടന്നല്‍ ആക്രമിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് മണി ദാമോദരന്‍ (55), മരുമകള്‍ അമിത (26), അയല്‍വാസികളായ ഓവുങ്കണ്ടത്തില്‍ മീതുരാജ് (14), വാഴയില്‍ ഗോപാലന്‍ (62), വടക്കയില്‍ സ്മിത (48), കിഴക്കേക്കര ആരോമല്‍ (22) എന്നിവര്‍ക്കും കുത്തേറ്റു.

അവശനിലയിലായ ഓമന നിലത്ത് വീണുപോയി. വീട്ടുകാര്‍ ചൂട്ടുകത്തിച്ച് കടന്നലിനെ തുരത്തിയാണ് ഇവരെ പുരയിടത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയാണ് പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

സാരമായി പരിക്കേറ്റ ഓമന തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

Advertisment