വിവാഹത്തിന് ഒരുങ്ങുകയാണോ...? ഈ പരിശോധനകള്‍ ചെയ്യണേ....

author-image
neenu thodupuzha
New Update

ഏതൊരാളും വിവാഹത്തിന് മുന്‍പ് ചെയ്ത് നോക്കേണ്ട ഒരു പരിശോധനയാണ് എസ്ടിഡി( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ്) ടെസ്റ്റ്. ഈ പരിശോധ നടത്തിയാല്‍ പങ്കാളിക്ക് എച്ച്ഐവി/ എയ്ഡ്സ് പോലെയുള്ള അസുഖങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും.

Advertisment

അതുപോലെ, പങ്കാളിക്ക് മറ്റ് ലൈംഗിക രോഗങ്ങളുണ്ടോ എന്നും മനസ്സിലാക്കുന്നത് നല്ലതാണ്. ലൈഗിക രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ട്. ചില അസുഖങ്ങള്‍ ഭേദമാകുകയുമില്ല.

publive-image

ലൈംഗിക ബന്ധത്തിലൂടെ കുറഞ്ഞത് 30 തരം ബാക്ടീരിയകളും വൈറസും അതുപോലെ, പാരസൈറ്റ്സും പകരും. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും അതുപോലെ, യോനി, മലദ്വാരം, ഓറല്‍ സെക്സ് എന്നിവയിലൂടെയുമെല്ലാം ഇവ പകരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അതിനാല്‍, ഈ രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചിലര്‍ക്ക് പ്രമേഹം, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍മ്മ രോഗങ്ങളായിരിക്കും ഉണ്ടാകുന്നതെങ്കില്‍ ചിലര്‍ക്ക് മാരകമായ അസുഖങ്ങളും പിടികൂടാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ പാരമ്പര്യമായി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തിയാല്‍ തുടക്കത്തില്‍തന്നെ കൃത്യമായ ചികിത്സ നല്‍കാനാകും. അതിനാല്‍, ഈ രോഗങ്ങള്‍ കണ്ടെത്തുന്ന പരിശോധനകള്‍ വിവാഹത്തിന് മുമ്പേ നടത്തണം.

publive-image

സ്ത്രീ ആയാലും പുരുഷന്മാരായാലും കരള്‍ രോഗമുണ്ടോയെന്ന് വിവാഹത്തിന് മുന്‍പ് പരിശോധിക്കണം. സ്ത്രീകള്‍ക്കായാലും ഫാറ്റി ലിവര്‍ പ്രശ്നങ്ങള്‍ വരാം. അതുപോലെ, പുരുഷന്മാരില്‍ ഇത്തരം അസുഖങ്ങള്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, വിവാഹത്തിന് മുന്‍പ് കരളിന്റെ ആരോഗ്യം പരിശോധിക്കുന്നത് നല്ലത്. കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ കരള്‍ ആരോഗ്യത്തോടെ ഇരിക്കും.

വിവാഹത്തിന് ശേഷം കുട്ടികള്‍ ഇല്ലാതെ പലരും ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിവാഹത്തിന് മുമ്പേ തന്നെ പരിശോധിച്ച് കൃത്യമായ ചികിത്സ തേടണം. ഇത് പുരുഷനായാലും സ്ത്രീ ആയാലും ചെയ്ത് നോക്കേണ്ടത് അനിവാര്യമാണ്.

അതുപോലെ തന്നെ രണ്ടു വ്യക്തികളുടേയും മാനസികാരോഗ്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്. നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്കേ നല്ല ദാമ്പത്യവും നിലനിര്‍ത്താനാകൂ. അതിനാല്‍, മാനസികാരോഗ്യം കൃത്യമാണോയെന്ന് പരിശോധിച്ചാലെ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനാകൂ.

Advertisment