കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 10,331 പേര്‍ക്ക് അവസരം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന നടക്കുന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. കേന്ദ്ര ഹജ്ജ് കമ്മിറ്റികള്‍ മുഖേന 19,524 അപേക്ഷ ഓണ്‍ലൈനില്‍ ലഭിച്ചു.
പൊതുവിഭാഗത്തില്‍ 6094, സ്ത്രീകള്‍ മാത്രമായുള്ള വിഭാഗം (45 വയസിന് മുകളില്‍) 2807,70 വയസിന് മുകളില്‍ 1430 എന്നിങ്ങനെയാണ് തെരഞ്ഞെടുത്തത്. സ്ത്രീകള്‍ മാത്രമായി പോകുന്നവരില്‍ (മഹ്‌റം ഇല്ലാത്ത) കുതിയിലധികവും കേരളത്തില്‍ നിന്നാണ്.
വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍എന്നിങ്ങനെ മൂന്ന് യാത്ര പുറപ്പെടല്‍ കേന്ദ്രങ്ങളുണ്ട് (എംബാര്‍ക്കേഷന്‍ പോയിന്റുകള്‍). തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടാം ഗഡു തിങ്കളാഴ്ച്ചക്കയ്ക്കം അടയ്ക്കണം.
തിങ്കളാഴച്ച മുതല്‍ ആരംഭിക്കുന്ന സാങ്കേതിക പഠന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘടനം കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. മെയ് രണ്ടിനുള്ളില്‍ ജില്ലകളിലെ ക്ലാസുകള്‍ പൂര്‍ത്തീകരിക്കും.