യു.പി.ഐ. ഇടപാട്; അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദ്ദേശമില്ലെന്ന് പോലീസ്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: യു.പി.ഐ. ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പോലീസ്. പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുള്ളതെന്നും പോലീസ് വിശദീകരിച്ചു.

Advertisment

publive-image

സൈബര്‍ തട്ടിപ്പിന് ഇരയായാ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കോള്‍ സെന്റര്‍ നമ്പരായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയില്‍ തുടര്‍നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായി തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കാനാണിത്.

അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിര്‍ദ്ദേശമില്ല. തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ 1930 എന്ന നമ്പരില്‍ അറിയിക്കാം.

ദേശീയ പോര്‍ട്ടലിലെ പരാതികളില്‍ ചില സംസ്ഥാനങ്ങള്‍ അക്കൗണ്ട് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Advertisment