neenu thodupuzha
Updated On
New Update
കിളിമനൂര്‍: നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് സ്റ്റാളുകളില്‍നിന്ന് പുനരുപയോഗത്തിനായി സൂക്ഷിച്ചിരുന്ന എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു.
Advertisment
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യം, ആഹാവ അവശിഷ്ടങ്ങള്‍ക്കൊപ്പം കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹരിത കര്‍മസേന വഴി സംസ്‌കരിക്കാന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കി.