ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാല വധുക്കളുള്ളത് ദക്ഷിണേന്ത്യയിലെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 29 കോടി ബാല വധുക്കളുണ്ടെന്നാണ് യൂനിസെഫ് റിപ്പോര്‍ട്ട്.
ലോകത്തെ മുഴുവന്‍ കണക്കെടുത്താല്‍ പ്രായപൂര്‍ത്തിയാകാത്ത 45 ശതമാനം വധുക്കളും ദക്ഷിണേന്ത്യയിലാണെന്നും ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും യൂനിസെഫിന്റെ ദക്ഷിണേന്ത്യയിലെ റീജണല്‍ ഡയറക്ടര്‍ നോല സ്‌കിന്നര്‍ പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കുടുംബങ്ങള്‍ പെണ്‍മക്കളെ ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കാന്‍ മുന്‍ഗണന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ 16 സ്ഥലത്ത് പ്രത്യേക വിവരശേഖരണം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ 18, അഫ്ഗാനിസ്ഥാന്‍ 16, നേപ്പാള്‍ 20 എന്നിങ്ങനെയാണ് സ്ത്രീകളുടെ വിവാഹപ്രായം.