ഓപ്പറേഷന്‍ യെല്ലോ: പിടിച്ചെടുത്തത് 1.42 ലക്ഷം റേഷന്‍ കാര്‍ഡ്; പിഴ 7.45 കോടി

author-image
neenu thodupuzha
Updated On
New Update

തിരുവനന്തപുരം: അനര്‍ഹമായി കൈവശംവച്ച 1,41,929 റേഷന്‍ കാര്‍ഡ് പിടിച്ചെടുത്ത് ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ.

Advertisment

മുന്‍ഗണനാ കാര്‍ഡുകളടക്കം അനര്‍ഹര്‍ കൈയടക്കുന്നത് തടയാന്‍ 2022 ഒക്‌ടോബറിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. അനര്‍ഹരായ കാര്‍ഡ് ഉടമകളില്‍നിന്ന് ആകെ 7.45 കോടി രൂപ പിഴ ഈടാക്കി.

publive-image

ഇതില്‍ 4.19 കോടി രൂപ 2022 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇടാക്കിയതാണ്. പരാതികളില്‍ 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡം കൈവശം വച്ചവരില്‍നിന്ന് അവര്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പിഴ ഈടാക്കാനും കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റാനും നടപടി സ്വീകരിക്കും.

സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20ന് 50,479 റേഷന്‍ കാര്‍ഡ് പുതുതായി വിതരണം ചെയ്തിരുന്നു.

Advertisment