അയാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ദിവസവും മെസേജ് അയയ്ക്കും, ഞാനത് മുഴുവന്‍ വായിക്കും, എനിക്ക് ഭയങ്കര ഇന്ററസ്റ്റിങ്ങായാണ് തോന്നിയത്, പക്ഷെ, എന്തോയൊരു പ്രശ്‌നം അയാള്‍ക്കുണ്ടെന്ന് തോന്നിയെന്നും അനാര്‍ക്കലി മരയ്ക്കാര്‍ 

author-image
neenu thodupuzha
Updated On
New Update

2016ല്‍ ആനന്ദം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അനാര്‍ക്കലി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളില്‍ അനാര്‍ക്കലി പിന്നീട് അഭിനയിച്ചിട്ടുണ്ട്. സുലൈഖ മന്‍സില്‍, ബി മുതല്‍ 44 വരെ എന്നിവയാണ് അനാര്‍ക്കലിയുടെ പുതിയ സിനിമകള്‍.

Advertisment

publive-image

സുലേഖ മന്‍സിലില്‍ കേന്ദ്ര കഥാപാത്രം അനാര്‍ക്കലിയാണ്. ബി മുതല്‍ 44 വരെയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നതെന്നും പ്രത്യേകതയാണ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലൂടെ തനിക്കുണ്ടായ ചില മോശം അനുഭങ്ങള്‍ തുറന്നു പറയുകയാണ് അനാര്‍ക്കലി.

ഒരാള്‍ എല്ലാ ദിവസവും അയാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എനിക്ക് മെസേജ് അയയ്ക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. പുള്ളി എന്നെയൊരു ഇമേജിനറി ക്യാരക്ടറായാണ് കാണുന്നത്. ഞങ്ങള്‍ റിലേഷനാണെന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിക്കുന്നത്.

publive-image

ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോള്‍ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്ററസ്റ്റിങ്ങായാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്‌നം അയാള്‍ക്കുണ്ട്. അയാള്‍ ഓക്കെ അല്ല.

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തനിക്ക് വന്നിട്ടില്ല. ആരും അങ്ങനെ തന്നോട് എന്തെങ്കിലും തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അതെന്താ എന്നോടാരും ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. എന്നെക്കാണുമ്പോള്‍ ഒരു ബോള്‍ഡ് ഫീലിങ്ങൊക്കെയുണ്ടല്ലോ. അതാണോയെന്ന് അറിയില്ല.

publive-image

അടുത്തിടെയൊരു അനുഭവമുണ്ടായി. ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെത്തന്നെ നില്‍ക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നില്‍ക്കണമെന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാള്‍ പറഞ്ഞു. എം.ഡിക്ക് അനാര്‍ക്കലിയോട് താല്‍പര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന്.

publive-image

എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. താല്‍പര്യമുണ്ടാകാന്‍ ചാന്‍സുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് താന്‍ അയാളോട് പറഞ്ഞെന്നും അനാര്‍ക്കലി പറയുന്നു.

Advertisment