വിവാഹവേദിയില്‍ പരസ്പരം തല്ലുന്ന വരന്റെയും വധുവിന്റെയും വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹവേദിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൈയാങ്കളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വരന്‍ ചടങ്ങുകള്‍ക്കിടയില്‍ വധുവിന്റെ വായില്‍ അല്‍പ്പം മധുരം വച്ചു കൊടുക്കുന്നു. എന്നാല്‍, മധുരം വരന്റെ കൈയില്‍ നിന്നും സ്വീകരിക്കാന്‍ മടിച്ച് വധു തല പിന്നോട്ട് വലിക്കുന്നു. അത് ഇഷ്ടപ്പെടാതെ വന്ന വരന്‍ വധുവിന്റെ വായില്‍ ബലം പ്രയോഗിച്ച് മധുരം വയ്ക്കാന്‍ ശ്രമിക്കുന്നു. ഇതോടെ ദേഷ്യം കയറിയ വധു വരന്റെ കൈ തട്ടി മാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു.
ഇതോടെ സകല നിയന്ത്രണവും നഷ്ടമായ വരന്‍ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വിട്ടു കൊടുക്കാന്‍ വധുവും തയാറാകാതെ അയാളെ പിടിച്ച് തള്ളി നിലത്തിടുന്നു. നിലത്തുനിന്ന് എഴുന്നേറ്റു വന്ന വരന്‍ വധുവിനെ തള്ളി നിലത്തിടുന്നു.
ഇതിനിടയില്‍ ബന്ധുക്കള്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പൊതിരെ തല്ലുകയാണ് ഇരുവരും. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.