New Update
പത്തനംതിട്ട: കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച കാറ്റ് വന്‍ നാശം വിതച്ചു. റാന്നി, പഴവങ്ങാടി, വെച്ചൂച്ചിറ തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ എല്ലാം നാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പല വീടുകളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വൈദ്യുത ബന്ധം തകരാറിലായി.
Advertisment
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പൊക്കണം തൂക്ക് ലക്ഷംവീട് കോളനിയിലും മോതിരവയല്‍, ഉരുളേല്‍ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു.
പൊക്കണം തൂക്ക് ലക്ഷം വീട് കോളനിയില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.