ഹൊ! എന്തൊരു ശല്യം; എലികളെ തുരത്താം... 

author-image
neenu thodupuzha
Updated On
New Update

കോണ്‍ക്രീറ്റ് വീടുകളാണെങ്കില്‍ പോലും മിക്ക വീടുകളിലും എലി ശല്യം രൂക്ഷമാണ്. വീടിനകത്ത് മാത്രമായിരിക്കുകയില്ല, വീടിന് പുറത്തും എലിശല്യം കൊണ്ട് പൊറുതിമുട്ടി എലികളെ ഒഴിവാക്കാന്‍ പല വഴികളും നോക്കുന്നവരാണ്  നമ്മള്‍.

Advertisment

എലികള്‍ക്ക് പെറ്റ് പെരുകാന്‍ അനുയോജ്യമായിട്ടുള്ളത് വൃത്തിഹീനമായിട്ടുള്ള ചുറ്റുപാടാണ്. അതിനാല്‍ വീടും പരിസരവും നല്ല വൃത്തിയില്‍ സൂക്ഷിക്കണം.  മാലിന്യങ്ങള്‍ വീടിന് ചുറ്റും കുന്നുകൂടുന്നതുമെല്ലാം എലികള്‍ വളരാന്‍ സഹായകമാകും. അതുപോലെ, ഭക്ഷണാവശിഷ്ടങ്ങള്‍ വീടിനകത്ത് ചില പാത്രത്തില്‍ ഇട്ട് തുറന്ന് വയ്ക്കുന്നവരുണ്ട്. ഇതെല്ലാം എലികളെ  ആകർഷിക്കും.

publive-image

എലികള്‍ ചുമരില്‍ ഓട്ടതുളച്ച് വീടിന്റെ അകത്ത് പ്രവേശിക്കും. ചെറിയ ചെറിയ തുളകള്‍ ഇട്ട് വീട്ടിലേക്ക് കയറുന്ന ഇത്തരം എലികള്‍ വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുന്നു. ചില വീടുകളില്‍ വീടിന്റെ അടിത്തറയോട് ചേര്‍ന്ന് മണ്ണു തുരന്ന് കുഴിയുണ്ടാക്കി അതില്‍ എലികളെ കാണാം. വീട്ടിലോ, വീടിന്റെ പരിസരത്തോ കണ്ടാല്‍ അവിടെ നല്ല ബലമുള്ള മരംവച്ച് അടച്ച് അതിന് മുകളില്‍ സാധാപോലെ പെയ്ന്റടിച്ച് ചുമരിലെ ഓട്ടകള്‍ അതിന്റെ മറുവശത്തായി സ്റ്റീല്‍ വച്ച് നല്ല ബലത്തില്‍ അടച്ച് എടുക്കണം.

എലികളെ തുരത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പെപ്പര്‍മിന്റ് ഓയില്‍ എസ്സന്‍ഷല്‍ ഉപയോഗിക്കുകയെന്നത്. എലികളെ തുരത്താന്‍ വേണ്ടി മാത്രമല്ല വീടിന് നല്ല സുഗന്ധം നല്‍കി ഫ്രഷാക്കിയെടുക്കാനും പെപ്പര്‍മിന്റ് ഓയിലിന് സാധിക്കും. ഈ ഓയില്‍ എടുത്ത് ഇതിലേക്ക് ഒരു പഞ്ഞിയുടെ കഷ്ണം മുക്കി എലിയുടെ മാളം കാണുന്നിടത്തും എലി വരുന്ന സ്ഥലത്തുമെല്ലാം ഈ പഞ്ഞി കഷ്ണം ഇടണം. ഇത് എലികളെ വളരെ നാച്വറലായി തന്നെ തുരത്താന്‍ സഹായിക്കുന്ന ഒരു വിദ്യയാണ്. വിഷം കൊടുത്ത് കൊല്ലുന്നതിനേക്കാളും എന്തുകൊണ്ടും നല്ലൊരു വിദ്യായാണിത്.

എലികളെ പിടിക്കാന്‍ കെണി ഒരുക്കുന്നത് നല്ലതാണ്. ഇന്ന് വിപണിയില്‍ പലതരത്തിലുള്ള കെണികള്‍ ലഭ്യമാണ്. എന്നാല്‍, ഈ ജീവികളെ അധികം ദ്രോഹിക്കാത്ത വിധത്തിലുള്ള കെണികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

Advertisment