സോപ്പുപൊടി അലര്‍ജിയാണോ? പരിഹാരമുണ്ട്

author-image
neenu thodupuzha
Updated On
New Update

ചിലര്‍ക്ക് അലക്കി കഴിഞ്ഞാല്‍ കൈകള്‍ ഡ്രൈ ആകുകയും ചൊറിച്ചില്‍, തുമ്മല്‍, തൊലി പോകുന്നതുമെല്ലാം കാണാം. ഇത് പലപ്പോഴും ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിന്റെ അലര്‍ജിമൂലമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് പരിഹരിക്കാനാകും.

Advertisment

publive-image

നിരവധി കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഓരോ സോപ്പും സോപ്പു പൊടിയൊക്കെ നിര്‍മിക്കുന്നത്. ഒട്ടുമിക്ക സോപ്പുകളിലും വസ്ത്രങ്ങളിലെ അഴുക്കും എണ്ണമയവുമെല്ലാം നീക്കം ചെയ്യാന്‍ സര്‍ഫാക്റ്റന്റ് ഉപയോഗിക്കുന്നുണ്ട്. ഈ സര്‍ഫാക്റ്റന്റ് പലപ്പോഴും കൈകളില്‍ അലര്‍ജിക്ക് കാരണമാകും.

നല്ല സുഗന്ധമുള്ള ഡിന്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നതും ത്വക്കില്‍ പലവിധത്തിലുള്ള അലര്‍ജികള്‍ ചിലരിലുണ്ടാക്കും. കൂടാതെ ഇതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സ്, പാരബെന്‍, കളറുകള്‍, മോയ്സ്ച്വറൈസേഴ്സ്, ഫാബ്രിക് സോഫ്റ്റ്നേഴ്സ് എന്നിവയെല്ലാം അലര്‍ജിക്ക് കാരണമാകുന്ന ഘടകങ്ങളാണ്.

publive-image

ത്വക്ക് ചുവന്ന് തുടുക്കുക, ചൊറിച്ചില്‍, ചര്‍മം വരണ്ടതാക്കുക, തടിപ്പുകള്‍, പുകച്ചില്‍, നീര് വന്നതുപൊലെ കൈകള്‍ ചീര്‍ക്കുന്നത്, തൊലി പോകുന്നതെല്ലാം ഇത്തരത്തില്‍ ഡിന്റര്‍ജെന്റ് അലര്‍ജികളുടെ ലക്ഷണങ്ങളാണ്.

അലക്കിയതിനുശേഷം കൈകളില്‍ സ്റ്റെറോയ്ഡ് അടങ്ങിയ ക്രീം പുരട്ടുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോകോര്‍ട്ടിസനാണ് ഇത്തരം അലര്‍ജി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

കാലമൈന്‍ അടങ്ങിയ ക്രീം പുരട്ടുന്നത് ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍ കുറയ്ക്കാനും നീറ്റലും പുകച്ചിലും ഇല്ലാതാക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ പുരട്ടുന്നത് കൈകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയാന്‍ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ഇത്തരത്തില്‍ സ്‌കിന്‍ ഡ്രൈ ആകുന്നത് തടയും.

publive-image

വസ്ത്രങ്ങളില്‍ നിന്നും സോപ്പുംപൊടി നന്നായി കളയേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം നന്നായി ചൊറിച്ചില്‍ അനുഭവപ്പെടാം. അതുകൊണ്ട് വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം വെള്ളം ക്ലിയറാകുന്നതുവരെ ഊരിപ്പിഴിയണം.

സോപ്പും പൊടിയ്ക്ക് പകരം ബേക്കിംഗ് സോഡ അഴുക്ക് കളയാന്‍ ഉപയോഗിക്കാം. ഇത് വസ്ത്രങ്ങള്‍ക്ക് നല്ല തിളക്കം നല്‍കാനും വസ്ത്രങ്ങള്‍ സോഫ്റ്റാകാനും സഹായിക്കും. അതേപോലെ നല്ലമണമില്ലാത്തതും കെമിക്കല്‍ ഫ്രീയായിട്ടുള്ളതുമായ ഡിറ്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

Advertisment