പെരുന്നാളാഘോഷം; സൗദിയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം

author-image
neenu thodupuzha
New Update

റിയാദ്: ചെറിയ പെരുന്നാളാഘോഷത്തിെന്റെ ഭാഗമായി സൗദി അറേബ്യയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾക്ക് തുടക്കമിട്ടു.

Advertisment

publive-image

മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത്.

റിയാദിൽ ബോളിവാഡ് സിറ്റി, അബഹയിൽ അൽസ്വഫാ പാർക്ക്, ജിദ്ദയിൽ പ്രൊമിനേഡ് നടപ്പാത, അൽഖോബാറിൽ വാട്ടർ ഫ്രണ്ട്, ഹായിലിൽ അൽമഗ്വാ എൻറർടൈൻമെന്റ്  റോഡ്, അൽബാഹയിൽ പ്രിൻസ് ഹുസാം പാർക്ക്, തബൂക്കിൽ തബൂക്ക് സെൻട്രൽ പാർക്ക്, അറാറിൽ ഉഥൈം മാളിന് എതിർവശത്തുള്ള പബ്ലിക് പാർക്ക്, നജ്റാനിൽ അൽനഹ്ദ ഡിസ്ട്രിക്റ്റ്, മദീനയിൽ കിംഗ് ഫഹദ് സെൻട്രൽ പാർക്ക്, ജിസാനിൽ നോർത്ത് കോർണിഷ് നടപ്പാത എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളുണ്ട്.

സകാക്ക അസീസിയ പാർക്കിൽ രാത്രി 9.45 നും ബുറൈദയിൽ കിംഗ് അബ്ദുല്ല നാഷണൽ പാർക്കിൽ രാത്രി പത്തിനുമാണ് കരിമരുന്ന് പ്രയോഗം. റിയാദ്, ജിദ്ദ, അബഹ എന്നിവിടങ്ങളിൽ ഇന്നും നാളെയും ഡ്രോൺ പ്രദർശനങ്ങളും നടക്കുമെന്ന് അതോറിറ്റി അറിയിച്ചു.

Advertisment