New Update
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി മൈതാനിക്കുന്ന് ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി.
Advertisment
കഞ്ചാവ് കടത്തിയ ചെതലയം പുകലമാളം തൈത്തൊടി വീട്ടില്‍ അബ്ദുള്‍ മുത്തലിബി(30)നെ ബത്തേരി എസ്എച്ച്ഒ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു.
മുത്തലിബ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എസ്‌ഐ സിഎം സാബുവും, എഎസ്ഐ അനീഷ്, സിപിഒമാരായ രജീഷ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.