പ്രമുഖ ഭോജ്പൂരി നടി ഉള്‍പ്പെടെയുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്; പിടിയിലായത് ഉന്നതരടക്കം

author-image
neenu thodupuzha
Updated On
New Update

മുംബൈ: ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രമുഖ ഭോജ്പൂരി നടി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഭോജ്പൂരി നടി സുമന്‍ കുമാരി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

Advertisment

publive-image

ആരേ കോളനി പ്രദേശത്തെ റോയല്‍ പാം ഹോട്ടലില്‍ ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് സുമന്‍ കുമാരി എന്ന വ്യാജ പേരില്‍ ഒരാളെ ഹോട്ടലിലേക്ക് അയയ്ക്കുകയായിരുന്നു. ഇതേ പേരിലുള്ള പ്രതിയായ നടി പോലീസ് വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു.

മോഡലുകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെ വേണമെന്ന് സുമന്‍ കുമാരി ആവശ്യപ്പെട്ടു.

ഡീല്‍ നടക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി പെണ്‍വാണിഭ സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സംശയം തോന്നുവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

24കാരിയായ സുമന്‍ കുമാരിയാണ് ആവശ്യക്കാര്‍ക്ക് മോഡലുകളെ എത്തിച്ച് നല്‍കിയിരുന്നത്. സിനിമാ മോഹവുമായി മുംബൈയിലെത്തി മോഡലുകളെയാണ് ഇവര്‍ വേശ്യാവൃത്തിയിലേക്ക് എത്തിച്ചത്.

സിനിമയില്‍ അവസരം ലഭിക്കാതിരിക്കുകയും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന മോഡലുകളെ സമീപിച്ച് സുമന്‍ കുമാരി ഇവരെ വേശ്യാവൃത്തിയിലേക്ക് എത്തിക്കുകയായിരുന്നു. നിരവധി ഭോജ്പൂരി സിനിമകളിലും കോമഡി ഷോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

Advertisment