മൂക്കുത്തി അണിയുകയെന്നത് പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു ഫാഷനാണ്. എന്നാല്‍, മൂക്കു കുത്തി കഴിഞ്ഞാല്‍ ചര്‍മത്തിന്റെ സംരക്ഷണം അധികമാരും ശ്രദ്ധിക്കാറില്ല.
ഇത് പല പ്രശ്നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമാകും.
വെള്ളി, സ്വര്‍ണം എന്നീ മൂക്കുത്തികള്‍ ധരിക്കുന്നതാണ് ഉചിതം. ഏറ്റവും നല്ലത് സ്വര്‍ണം ധരിക്കുന്നതാണ്. മൂക്കു പഴുക്കാതിരിക്കാന്‍ ഇത് സഹായകമാകും. മുഖത്തുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. മൂക്കു കുത്തിയാല്‍ ആ ഭാഗത്ത് സ്‌ക്രബിംഗ് ചെയ്യാന്‍ സാധ്യത കുറവാണ്. എന്നാല്‍, മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യണം.
വരണ്ട മൂക്ക്, ചൊറിച്ചില്‍ അങ്ങനെയുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. അതിനു ശേഷമാണ് മൂക്കുത്തി ധരിക്കേണ്ടത്. മൂക്കൊലിപ്പുള്ളപ്പോള്‍ മൂക്കുത്തിയിരിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാക്കും. മൂക്കടപ്പ് പെട്ടെന്ന് മാറ്റാന്‍ ശ്രമിക്കണം. ഫേഷ്യലുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് മൂക്കുത്തി അഴിച്ചു വയ്ക്കുകയും അണുബാധ കയറാതെ സൂക്ഷിക്കുകയും വേണം.