ആയുധധാരികളായ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; രക്ഷപ്പെടാൻ  യുവാവ് അഭയം തേടിയ വീട് അടിച്ചു തകര്‍ത്തു

author-image
neenu thodupuzha
New Update

മണ്ണഞ്ചേരി: പിന്നാലെ കൂടിയ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ യുവാവ് ഓടിക്കയറിയ വീട് സംഘം അടിച്ചു തകര്‍ത്തു.

Advertisment

സംഭവം കണ്ടു ഭയന്നതിനെത്തുടര്‍ന്ന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ  രോഗിയായ വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു.

publive-image

പഞ്ചായത്ത് എട്ടാം വാര്‍ഡ് റോഡുമുക്ക് ജംക്ഷനു കിഴക്ക് ബ്യൂട്ടി വെളിക്കു സമീപം രാരീരത്തില്‍ രഘുനാഥന്‍നായരുടെ  വീടാണ് ആക്രമിച്ചത് ഐ.എന്‍.ടി.യു.സി.  നേതാജി മണ്ഡലം പ്രസിഡന്റാണ് രഘുനാഥന്‍ നായര്‍.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. രഘുനാഥന്‍ നായരുടെ ബന്ധു കൂടിയായ രാധാകൃഷ്ണനെ ആക്രമിക്കുന്നതിനാണ് സംഘം പിന്നാലെ കൂടിയത്. റോഡുമുക്ക് ജങ്ക്ഷനു സമീപം വച്ച് കഴിഞ്ഞ ദിവസം രാധാകൃഷ്ണനും മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ അഷ്‌കറും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണം.  റോഡു മുക്കില്‍വച്ച് അഷ്‌കറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് രാധാകൃഷ്ണന്‍ ഓടി രക്ഷപെട്ട് രഘുനാഥന്‍ നായരുടെ വീട്ടില്‍ അഭയം തേടിയത്. പിന്നാലെ വീട്ടിലെത്തിയ സംഘം വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വാതിലില്‍ അരിവാള്‍ കൊണ്ടു വെട്ടി.

വാതില്‍ തുറക്കാതെ വന്നതിനെ തുടര്‍ന്ന് ജനാല ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയം മുറിക്കുള്ളില്‍ ഉണ്ടായിരുന്ന രഘുനാഥന്‍ നായരുടെ കൊച്ചുമക്കളായ ജ്യോതിക (14), ദേവിക (11) എന്നിവര്‍ ഭയന്ന് നിലവിളിച്ചു.

സംഭവം കണ്ട് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെ നിലത്തു വീണ് രഘുനാഥന്‍ നായരുടെ ഭാര്യ ശശി കല (69)യ്ക്ക് പരുക്കേറ്റു. ഈ സമയം രാധാകൃഷ്ണന്‍ വീടിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.

സംഘം പിന്നീട് പ്രദേശത്ത് വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് നടത്തുന്ന ഗിരീഷുമായും വാക്കേറ്റത്തിലാകുകയും ഇയാളെ ആക്ര മിക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയും നേരത്തെ സ്വന്തം വീട് അടക്കം അടിച്ചു തകര്‍ത്ത കേസുകളില്‍ ഉള്‍പ്പെട്ടയാളുമാണ് അഷ്‌കറെന്ന് മണ്ണഞ്ചേരി എസ്.ഐ കെ.ആര്‍. ബിജു പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisment