ബസില്‍ നിന്നിറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ന്ന് മുങ്ങിയ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

author-image
neenu thodupuzha
Updated On
New Update

കോട്ടയം: കോട്ടയത്ത് ബസില്‍നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സെയ്തുപ്പെട്ട  സ്വദേശിനി കൗസല്യ(23)യെയാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇവര്‍ അറുപുഴ കോട്ടയം റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരിയെന്ന വ്യാജേനെ കയറുകയും കോട്ടയം ബേക്കര്‍ ജങ്ഷന്‍ ഭാഗത്തു വച്ചു ബസില്‍ നിന്നിറങ്ങിയ വീട്ടമ്മയുടെ കൈയ്യിലിരുന്ന 1500 രൂപയും ആശുപത്രി രേഖകളും അടങ്ങിയ ഹാന്‍ഡ് ബാഗ് തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു.

പരാതിയെത്തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തിരച്ചിലിനോടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. കെ.ആര്‍. പ്രശാന്ത് കുമാര്‍, വനിതാ സ്‌റ്റേഷന്‍ എസ്.ഐ പി.കെ. കുഞ്ഞുമോള്‍, സി.പി.ഒ. ജ്യോതിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Advertisment