കോഴിക്കോട്: ലഹരി മരുന്നായ എംഡിഎംഎ, എൽഎസ്ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സി.പി(25 ) യാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 0.160 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാബുകളും , 1.540 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കസബ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി അറസ്‌റ്റിലായത്. ഇയാൾ ഗോവയിൽ നിന്നാണ് എൽഎസ്ഡി സ്റ്റാബുകൾ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടിയൂടിയത്.
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സി.പി.ഒ സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജഗ്‌മോഹൻ, രതീഷ്, രൻജീഷ്, സുധർമ്മൻ, ശ്രീശാന്ത് ശ്രീജേഷ്എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.