സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എഗ്രിമെന്റ് തയാറാക്കി  സ്ഥാപനം പിടിച്ചെടുത്ത് 50 ലക്ഷത്തോളം രൂപ തട്ടി; വ്യാപാരി പിടിയിൽ

author-image
neenu thodupuzha
New Update

കോഴിക്കോട്: കോഴിക്കോട് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ്എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മൻസിൽ ഹൗസിൽ പി.പ. ഷബീറാണ് കഴിഞ്ഞ ദിവസം  പിടിയിലായത്.

Advertisment

publive-image

എസ്എം സ്ട്രീറ്റിലെ സി.ആർ.7 എന്ന ഷോപ്പ് നോക്കി നടത്തിപ്പുകാരനായ ഇയാൾ സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

വ്യാജ ഒപ്പിട്ട് ഉണ്ടാക്കിയ എഗ്രിമെന്റ്  ഉപയോഗിച്ച് സ്ഥാപനം പിടിച്ചെടുത്ത് 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. എഗ്രിമെന്‍റ് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ കട കൈവശം വച്ചത്. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ഷബീറിനെ റിമാൻഡ് ചെയ്തു.

പ്രതിക്കെതിരെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ടൗൺ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും വേറെയും കേസുകളുണ്ട്.

Advertisment