കോട്ടയം: മൊെബെല്‍ഫോണ്‍ മോഷ്ടിച്ച കേസില്‍ വയോധികനെ അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില പാലത്തൊട്ടിയില്‍ വീട്ടില്‍ ബാലകൃഷ്ണനെ(ബാലു 70)യാണു ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ ഫെബ്രുവരി 19ന് കോട്ടയം ചുങ്കം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ നിന്നും ഉടമയുടെ 17,000 രൂപ വിലയുള്ള മൊെബെല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണു മോഷ്ടിച്ചതെന്നു കണ്ടെത്തുകയും തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ വടക്കാഞ്ചേരിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി കെ. സത്യപാല്‍, സി.പി.ഒമാരായ ടി.എം. മധു, പ്രവീനോ, ആര്‍. രാകേഷ്, വിജയലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്ക് തലയോലപ്പറമ്പ്, ഉദയംപേരൂര്‍, കടുത്തുരുത്തി, ആലപ്പുഴ നോര്‍ത്ത്, എറണാകുളം സെന്‍ട്രല്‍, ചോറ്റാനിക്കര, കാലടി, എറണാകുളം ടൗണ്‍,കോട്ടയം വെസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.