എടത്വാ: പോളയും കടകലും ബോട്ടില്‍ കുടുങ്ങി സര്‍വീസ് മുടങ്ങി. എടത്വാ ചങ്ങങ്കരി നൂറ്റെട്ടിന്‍ചിറ പാലത്തിലാണ് പോളയും കടകലും ഒഴുകിയെത്തി കിടന്നതോടെയാണ് ചമ്പക്കുളം-എടത്വാ ബോട്ട് സര്‍വീസ് മുടങ്ങിയത്.
വെള്ളിയാഴ്ച രാത്രി എട്ടിന് ചമ്പക്കുളത്തു നിന്നും എടത്വായിലേക്ക് വന്ന ബോട്ടാണ് സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ബോട്ട് ജീവനക്കാരും പ്രദേശവാസികളായ അനിയന്‍, രമേശന്‍, പ്രവീണ്‍, സുനില്‍ എന്നിവരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പണിപെട്ടിട്ടാണ് ബോട്ടിന്റെ ഇലവെട്ടില്‍ കുരുങ്ങിയ കടകല്‍ നീക്കം ചെയ്തത്.
എടത്വായില്‍ നിന്ന് 8.30 ന് ചമ്പക്കുളത്തേയ്ക്ക് തിരികെ പുറപ്പെടേണ്ട ബോട്ടാണ് പോളയില്‍ കുടുങ്ങിയത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനാല്‍ നിരവധി നദികളും തോട്ടുകളും പോളകയറി അടഞ്ഞുകിടക്കുകയാണ്.
എടത്വാ പള്ളി പെരുന്നാളിന് കൂടുതല്‍ ബോട്ട് സര്‍വീസ് നടത്തേണ്ടതുണ്ട്. അടിയന്തിരമായി പോള നീക്കം ചെയ്തു