New Update
കട്ടപ്പന: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ കാഞ്ചിയാര്‍ പാലാക്കടയ്ക്ക് സമീപം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. അമ്മയും മൂന്നു കുട്ടികളും ഉൾപ്പെടെയുള്ള യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Advertisment
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ റോഡരികില്‍നിന്ന മരം ഒടിഞ്ഞുവീഴുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന അമ്മയും മൂന്ന് കുട്ടികളുമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
മരം വീഴുന്നതുകണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാലാണ് ഇവര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മരത്തിന്റെ കമ്പുകള്‍ വന്നടിച്ച് ഓട്ടോയുടെ ചില്ല് പൊട്ടി.