മലയാളികളുടെ സ്വന്തം ഭക്ഷണമാണ് പഴങ്കഞ്ഞി. പണ്ടുകാലങ്ങളില്‍ ആളുകള്‍പ്രഭാത ഭക്ഷണമായി കഴിച്ചുകൊണ്ടിരുന്നതും ഇതുതന്നെയാണ്. ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം മറ്റൊന്നില്ല.
/sathyam/media/post_attachments/MxRRj2jLqp5RVDGufzND.jpg)
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളംഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ ടേസ്‌റ്റ് മറ്റൊരു ഭക്ഷണത്തിനും ഉണ്ടാകില്ല.
ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണമാണിത്. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ ഇത് കഴിക്കുന്നതിലൂടെ ഒഴിവാക്കാനാകും.
/sathyam/media/post_attachments/zqTP7DF9TWWhhonUmUff.jpg)
പഴങ്കഞ്ഞിയിലാണ്ഏറ്റവും കൂടുതല്‍ വൈറ്റമിന്‍ ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത്. കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വർധിക്കും. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാനും ഇതു സഹായകമാണ്