സ്റ്റോപ്പ് മെമ്മോ ലംഘിച്ച് റോഡ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി പാറ പൊട്ടിച്ച കരാറുകാരനെതിരെ കേസ്; രണ്ട് ടോറസ് ലോറികൾ പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: റോഡ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി പാറ പൊട്ടിച്ച കരാറുകാരനെതിരെ റവന്യൂവകുപ്പ് കേസെടുത്തു. ഇവരുടെ രണ്ട് ടോറസ് ലോറികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ചേമ്പളത്താണ് പുറമ്പോക്ക് ഭൂമിയില്‍ നിന്നും അനധികൃതമായി പാറ പൊട്ടിച്ചുകടത്തിയത്.

Advertisment

publive-image

പാറ പൊട്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് കരാറുകാരന്‍ ലോഡുകണക്കിന് കല്ല് ഇവിടെനിന്നും കടത്തിയത്. കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന പാതയുടെ നിര്‍മ്മാണം നടക്കുന്നതിനോടനുബന്ധിച്ച് ചേമ്പളം - എഴുകുംവയല്‍ റോഡില്‍ പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, അനുമതി ലഭിച്ചതിലധികം സ്ഥലത്തെ പാറ പൊട്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രേഖകള്‍ ഹാജരാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ തയ്യാറായില്ല.

Advertisment