ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിൽപന; തൊടുപുഴ  ജില്ലാ ആശുപത്രിക്ക് സമീപത്തെ രഹസ്യഗോഡൗണില്‍ സൂക്ഷിച്ച നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍, പിടിയിലായത് പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ

author-image
neenu thodupuzha
New Update

തൊടുപുഴ: നഗരത്തില്‍ ചില്ലറ വില്‍പ്പനക്കായെത്തിച്ച നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം പോലീസ് പിടികൂടി. ജില്ലാ ആശുപത്രിക്ക് സമീപത്തെ രഹസ്യഗോഡൗണില്‍ സൂക്ഷിച്ച നിലയിലാണ് ഇവ പോലീസ് കണ്ടെത്തിയത്.

Advertisment

ലഹരിവസ്തുക്കള്‍ സൂക്ഷിച്ച മുതലക്കോടം കടപ്ലാക്കല്‍ വീട്ടില്‍ റഹീം മുഹമ്മദി(45)നെ  അറസ്റ്റ് ചെയ്തു.

publive-image

ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ലഭിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെ നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് പോലീസ് വാഹനം കണ്ട് സംശയകരമായ  സാഹചര്യത്തില്‍ റഹീം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഇയാളുടെ കൈവശത്തിലുള്ള ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ഇവയുടെ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയതനുസരിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപാ വില വരുമെന്ന് പോലീസ് പറഞ്ഞു.  ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ച ബൈക്കും  കസ്റ്റഡിയിലെടുത്തു.

Advertisment