ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകംഎ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്‍റിഓക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ ചീര ശ്വാസകോശ സംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും.
ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.