ശംഖുപുഷ്പത്തിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗി്ക്കുന്ന ഒന്നാണിത്.
പരമ്പരാഗതമായ ചൈനീസ് മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഭക്ഷണ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. ശംഖുപുഷ്പത്തിന്റെ പൂ മാത്രമല്ല, ഇലയ്ക്കും ഗുണങ്ങളേറെയുണ്ട്.
ഇതുപയോഗിച്ചു ചായയും തയാറാക്കാറുണ്ട്, ഹെര്‍ബല്‍ ടീ എന്നാണ് ഇത്് അറിയപ്പെടുന്നത്. ഇതിട്ടു തിളപ്പിക്കുന്ന ചായയും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ളതിനാല്‍ ചര്‍മത്തിനും മുടിക്കുമെല്ലാം ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നാണിത്.
തലച്ചോറിന്റെ ആരോഗ്യത്തിന് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും ഇതുവഴി ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം.
ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ക്യാന്‍സര്‍ കോശങ്ങളിലേക്ക് കയറി ഇതിന്റെ വളര്‍ച്ച മുരടിപ്പിക്കാന്‍ സാധിക്കുന്ന ഒന്നാണ് ശംഖുപുഷ്പം. ഇതിലെ പെപ്‌റ്റൈഡുകള്‍, സൈക്ലോറ്റൈഡുകള്‍ എന്നിവയ്ക്ക് ആന്റി ട്യൂമര്‍ ഗുണങ്ങളുള്ള ഒന്നാണ്. അതായത് ട്യൂമറുകളെ തടയാന്‍ ഇവയ്ക്കാകും.
വേദന, ശരീരത്തിനകത്തെ പഴുപ്പും നീരുമെല്ലാം തടയാന്‍ സാധിക്കുന്ന ഒന്നു കൂടിയാണിത്. ശരീരവേദനയും തലവേദനയുമെല്ലാം അകറ്റാന്‍ സാധിക്കുന്ന ഒന്നാണ് ശംഖുപുഷ്പം. തലവേദനയുണ്ടെങ്കില്‍ ഇതിന്റെ രണ്ടില വായിലിട്ടു ചവച്ചാല്‍ മതിയാകും. ഇലയും പൂവുമെല്ലാം ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും ഏറെ നല്ലതാണ്.
കണ്ണിന്റെ ആരോഗ്യത്തിന് കണ്ണിനെ ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. പ്രത്യേകിച്ചും ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഒന്നാണു ശംഖുപുഷ്പം.
ചര്‍മത്തിന് ഏറെ നല്ലതാണ് ശംഖുപുഷ്പം. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ചര്‍മാരോഗ്യത്തിന് ഏറ്റവും ഉത്തമവുമാണ്. ഷുഗര്‍ മോളിക്യുള് കാരണം ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഉത്തമമായ ഒന്നാണ് ഇത്. ഷുഗര്‍ മോളിക്യുളുകള്‍ ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയ കൊണ്ട് ചര്‍മത്തിലെ പ്രോട്ടിനുകള്‍ക്കും ചര്‍മ കോശങ്ങള്‍ക്കും കേടുപാടുണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ നീലപുഷ്പം. അകാല വാര്‍ദ്ധക്യം തടയാനും ഇത് സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. മുടി വളര്‍ച്ചയ്ക്കും മുടി നരയ്ക്കാനും കൊഴിയാനുമെല്ലാം ഏറെ നല്ലതാണിത്. ഇത് മുടിയുടെ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി മുടിക്കു വളര്‍ച്ച നല്‍കും.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമായ ഒന്നാണിത്. വയറ്റിലെ മസിലുകള്‍ക്കു റിലാക്‌സേഷന്‍ നല്‍കിയാണ് ഇത് ഈ ഗുണം നല്‍കുന്നത്. നല്ല ശോധനയ്ക്കും ഇതു സഹായിക്കുന്നു. നല്ലൊരു ആന്റി ഡിപ്രസന്റ് കൂടിയാണ് ശംഖുപുഷ്പം. ഇത് നല്ലൊരു ഡിപ്രഷന്‍ മരുന്നായി പ്രവര്‍ത്തിക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇത് ഈ ഗുണം നല്‍കുന്നത്. ഡിപ്രഷന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് നല്ലൊരു മരുന്നായി ഉപയോഗിക്കാം.
ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ശംഖുപുഷ്പം. ചില പ്രത്യേക ഹെര്‍ബല്‍ ടീയുടെ ഗുണം നല്‍കുന്ന ഒന്നാണ് ഇതു കൊണ്ടുണ്ടാക്കുന്ന ചായ. ഇതിലെ ചില ഘടകങ്ങളാണ് ഈ ഗുണം നല്‍കുന്നത്.
ശരീരത്തിലെ രക്തത്തിലേയ്ക്കു പഞ്ചസാര അലിഞ്ഞു ചേരുന്നതു തടയാനും ശംഖുപുഷ്പത്തിനു കഴിയും. ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളവും ചായയുമെല്ലാം പ്രമേഹം തടയാനും സഹായകമാകുന്നു. ഇതിലെ പോളിഫിനോളുകള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്നാണ്.
അതുപോലെ തടി കുറയ്ക്കാനും ശംഖുപുഷ്പത്തിനു കഴിയും. ശംഖുപുഷ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ഈ വെള്ളം കുടിക്കാം. ഇതിന്റെ ഇലയും പൂവുമെല്ലാം ഉപയോഗി്ക്കാം. ഇതുണ്ടാക്കി തിളപ്പിക്കുന്ന ചായ ബ്ലൂ ടീ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇല തിളപ്പിക്കുമ്പോള്‍ നീല നിറം ലഭി്ക്കുന്നതാണ് ഈ പേരിനു കാരണം.