കുട്ടി സ്റ്റാര്‍ട്ട് ചെയ്ത ക്ലബ് കാര്‍ ഇടിച്ച്  രണ്ടു പേര്‍ക്ക് പരിക്ക്

author-image
neenu thodupuzha
New Update

പാളയം: മ്യൂസിയത്തിലെ ക്ലബ് കാര്‍ നിയന്ത്രണംവിട്ട് ദേഹത്തുതട്ടി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജീവനക്കാരനായ ഗൗതം ഹുണ്ട (24), കെ.വി. സിന്ധു (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിന്ധുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടു. ഗൗതമിനെ പട്ടം എസ്.യു.ടിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഗൗതമിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തും.

Advertisment

publive-image

ഞായര്‍ രാവിലെയാണ് സംഭവം. ക്ലബ് കാര്‍ യാത്രയ്ക്കുശേഷം മടങ്ങിയെത്തിയതായിരുന്നു ടിസിഎസ് ജീവനക്കാര്‍. ചിലര്‍ കാറിനു സമീപം ഫോട്ടോയെടുക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞ് കാറിന്റെ സ്റ്റാര്‍ട്ട് ബട്ടണമര്‍ത്തുകയായിരുന്നു.

റിവേഴ്‌സ് ഗിയറിലായിരുന്ന വാഹനം പിന്നോട്ട് നീങ്ങിയാണ് ഇരുവരെയും ഇടിച്ചത്. ഉടന്‍തന്നെ സെക്യൂരിറ്റി ഗാര്‍ഡുകളെത്തി വന്‍ അപകടം ഒഴിവായി.

Advertisment