New Update
ടെല്‍ അവീവ്: നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള പ്രധാന മന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ തെരുവിലിറങ്ങി ഇസ്രയേല്‍ ജനത. പതിനായിരങ്ങളാണ് ശനിയാഴ്ച ടെല്‍ അവീവിലും മറ്റു നഗരങ്ങളിലുമായി പ്രതിഷേധിച്ചത്.
Advertisment
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം അടുത്തിരിക്കെയാണ് നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യം തന്നെ ഇല്ലാതാക്കുന്നെന്ന് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. ജുഡീഷ്യറി പരിഷ്‌കരണങ്ങളില്‍നിന്ന് താത്ക്കാലികമായി പിന്മാറിയ സര്‍ക്കാര്‍ വീണ്ടും മുന്നോട്ടു വരുമെന്ന ആശങ്കയിലാണ് പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ട്.
സ്വന്തം പാര്‍ട്ടിയില്‍നിന്നുവരെ എതിര്‍പ്പുകളുയര്‍ന്നതിനെത്തുടര്‍ന്നാണ് നെതന്യാഹു ബില്‍ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചത്.