New Update
കിളിമാനൂര്‍: പട്ടികജാതി യുവാവിനെതിരെ അതിക്രമം നടത്തിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. കിളിമാനൂര്‍ വയ്യാറ്റിന്‍കര കൂവത്തടം ആടയത്ത് കുട്ടിന്‍വീട്ടില്‍ ബാബു (54), മകന്‍ അച്ചു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Advertisment
വയ്യാറ്റിന്‍കര കൂവത്തടം കുടുബേക്ഷേമ ഉപകേന്ദ്രത്തിനു സമീപം കാവുവിള കുന്നിന്‍വീട്ടില്‍ അനീഷിനെയാണ് പ്രതികള്‍ ആക്രമിച്ചത്.
അനീഷിന് ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അനീഷിന്റെ വീടിനു മുന്നില്‍ വച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്.