എട്ടാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ കുട്ടികളെ പരശുരാമന്റെ ജീവിതം പഠിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

author-image
neenu thodupuzha
New Update

ഭോപ്പാല്‍: എട്ടാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ പരശുരാമനെക്കുറിച്ചുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ പരശുരാമ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഹിന്ദു പുരാണ പ്രകാരം വിഷ്ണുവിന്റെ അവതാരമായതിനാലാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. സംസ്‌കൃതമോ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. ബ്രാഹ്മിണ്‍ ക്ഷേമ ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡോറിന് സമീപം ജനപാവില്‍ ശ്രീ പരശുറാം ലോക് നിര്‍മിക്കുമെന്നും ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഈ വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ 23 ശതമാനം വോട്ടര്‍മാരും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്.

Advertisment