New Update
കൊച്ചി: യാത്രാക്കൂലി ഇനത്തില്‍ റെക്കോര്‍ഡ് വരുമാനം നേടി ദക്ഷിണ റെയില്‍വേ. 2022-23ല്‍ 64 കോടി യാത്രക്കാരില്‍ നിന്ന് 6,345 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.
Advertisment
2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 80 ശതമാനത്തിന്റെ (3539.77 കോടി) വര്‍ധനയാണിത്. ചരക്കു കൂലിയിനത്തില്‍ 3637.86 കോടി ലഭിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിന്റെ വര്‍ധന.
3.8 കോടി ടണ്‍ ചരക്കുകളാണ് കൈകാര്യം ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 24 ശതമാനം അധികമാണിത്.