തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. സഹകരണ സംഘത്തില്‍ നിക്ഷേപിച്ച 223 കോടി രൂപ തട്ടിയെടുത്തതായി പ്രതികളുടെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി. പ്രാദേശിക നേതാവ് രാജീവ്, സഹായി ഹരികുമാര്‍ എന്നിവരാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്.
തട്ടിയെടുത്ത പണം ഭൂമി ഇടപാടിലും ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാനുമായി നിക്ഷേപിച്ചെന്നാണ് രാജീവ് നല്‍കിയ മൊഴി.
കേസിലെ ഒന്നാം പ്രതി ഗോപിനാഥന്‍ നായരുടെയും ബിനാമി ഇടപാടുകാരനായ ഹരികുമാറിന്റെയും സഹായത്തോടെയാണ് രാജീവ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ബിസിനസ് നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്.
ഇരുവരുമായി തമിഴ്‌നാട്ടില്‍ തെളിവെടുപ്പ് നടത്തി. ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തും. ബി.എസ്.എന്‍.എല്‍. സഹകരണ സംഘം ഓഫീസിലും പ്രതികളെ തെളിവെടുപ്പിനെത്തിക്കും. വാഹനങ്ങള്‍, മറ്റു സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച തെളിവുകളും പ്രതികളില്‍നിന്ന് ശേഖരിക്കും.