തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്ക്, അസിസ്റ്റന്റ് തസ്തികകളില്‍ ജേലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മണക്കാട് കാലടി സ്വദേശി ശശിധരന്‍, ഭാര്യ രാധ, നിഷ, ദിലീപ് എന്നിവര്‍ക്കെതിരെയാണ് കരമന പോലീസ് കേസ് എടുത്തത്.
മണക്കാട് സ്വദേശിനിയില്‍നിന്ന് മൂന്നര ലക്ഷവും കാലടി സ്വദേശിനിയില്‍നിന്ന് മൂന്നു ലക്ഷവും തട്ടിയെന്നാണ് പരാതി. മണക്കാട് സ്വദേശിനിയുടെ അയല്‍വാസിയായിരുന്ന ശശിധരനും രാധയും സെക്രട്ടറിയേറ്റില്‍ ക്ലര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തത്.
ഫോണിലൂടെ സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിയെന്നായിരുന്നു നിഷയെ പരിചയപ്പെടുത്തിയത്. മൂന്നു മാസത്തിനകം ജോലി ലഭിക്കുമെന്നായിരുന്നു ഉറപ്പ്.
ജോലി കിട്ടാതായതോടെയാണ് പരാതി നല്‍കിയത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ശശിധരന്‍. ഇയാള്‍ തയാറാക്കി നല്‍കിയെന്നു പറയുന്ന കരാറും മറ്റു രേഖകളും പരിശോധിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.